പരപ്പനങ്ങാടിയിൽ ഓഡിറ്റോറിയത്തിൽ മോഷണശ്രമം ; പ്രതി പിടിയിൽ.


പരപ്പനങ്ങാടി : ഓഡിറ്റോറിയത്തിന്റെ ഓഫീസ് മുറിയും മേശയും കുത്തിത്തുറന്നു മോഷണത്തിന് ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. വേങ്ങര നെടുംപറമ്പ് ഐഡിയൽ സ്കൂൾ റോഡിൽ വള്ളിക്കാടൻ മുഹമ്മദ് ജുറൈജ് (26) നെയാണ് പരപ്പനങ്ങാടി സി.ഐ.കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് സമീപത്തെ കെ.കെ. ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണ ശ്രമം നടന്നത്.
ഇയാൾക്കെതിരെ വേങ്ങര പോലീസ്സ്റ്റേഷനിൽ 2017 ൽ രണ്ട് ക്ഷേത്ര മോഷണകേസുകളും കണ്ണൂർ, തലശ്ശേരി പോലീസ് സ്റ്റേഷനുകളിൽ മറ്റൊരു കളവ് കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പരപ്പനങ്ങാടി എസ്.ഐ. ആർ.യു. അരുൺ, സീനിയർ സി.പി.ഒമാരായ സിന്ധുജ, അനീഷ്, പീറ്റർ, സി.പി.ഒമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.