കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു; ഒരു മരണം

പ്രതീകാത്മക ചിത്രം

കൊച്ചിയിൽ നാവിക സേന ഹെലികോപ്റ്റർ തകർന്നു വീണു. സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. നാവികസേനാ ആസ്ഥാനത്ത് ഉച്ചയോടെയായിരുന്നു സംഭവം.
ഐഎൻഎസ് ഗരുഡയുടെ ചേതക് ഹെലികോപ്റ്ററാണ് തകർന്ന് വീണത്. പരിശീലനപ്പറക്കലിനിടെ ആയിരുന്നു അപകടം.
റൺവേയിൽ ആയിരുന്നു ഹെലികോപ്റ്റർ തകർന്നു വീണത്. ടെക്‌നീഷ്യനും പൈലറ്റും ഉൾപ്പെടെ രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. തിരച്ചിലിനും ട്രാൻസ്‌പോർട്ടേഷനും വേണ്ടി ഉപയോഗിക്കുന്ന ഹെലികോപ്റ്റർ ആണ് ഇത്