അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യക്ക് വേണ്ടി 4 സ്വർണ്ണവും ഒരു വെള്ളിയും കരസ്ഥമാക്കിയ കെ.ടി വിനോദിന് സ്വീകരണം നൽകി.
ദുബായിൽ വെച്ച് നടന്ന ആദ്യ ഓപ്പൺ അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ദുബായിൽ എത്തിയ പരപ്പനങ്ങാടി സ്വദേശി കെ.ടി. വിനോദിന് സ്വീകരണം നൽകി.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നാലു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി.
ഷാർജ ലുലു മാളിൽ ഡിഫൻഡേഴ്‌സ് സെൽഫ് ഡിഫൻസ് ട്രെയിനിംഗ് ഹാളിൽ വെച്ച് നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.
സിറാജ് കൊളോളി, വലീദ് ടി.കെ.ഡി. എന്നിവർ സ്നേഹോപഹാരം നൽകി. നിഹാസ് മാടമ്പാട്ട്, റെജി പരപ്പനങ്ങാടി, ജമാൽ കരുമ്പിൽ എന്നിവർ പങ്കെടുത്തു.
