വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം; രണ്ടാം പ്രതിക്ക് 30 വര്‍ഷം തടവ് ശിക്ഷ.


കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, രണ്ടാം പ്രതിക്ക് 30 വര്‍ഷം തടവും വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. എല്ലാ പ്രതികളും ചുമത്തിയിട്ടുള്ള ഓരോ വകുപ്പിനും 25,000 രൂപ വീതം പിഴയൊടുക്കണം.
അടുക്കത്ത് പാറച്ചാലില്‍ ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.2021 സെപ്തംബര്‍ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു.