ബസിൽ യുവതിയോട് ലൈംഗിക അതിക്രമം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ


തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. കെ.എസ്ആർ.ടി.സി ബസിൽ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.
തൃശൂർ കോഴിക്കോട് റൂട്ടിൽ കെ.എസ്. ആർ.ടി.സി ബസ്സിൽ വെച്ചാണ് സംഭവം. ഇന്ന് രാവിലെ പത്തുമണിക്ക് തൃശൂർ പെരുമ്പിലാവിൽ നിന്നാണ് 28 കാരിയായ യുവതി ബസ്സിൽ കയറിയത്. സീറ്റിലിരിക്കുകയായിരുന്ന പ്രതി ആദ്യം രണ്ടുതവണ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു.
മൂന്നാം തവണയും പീഠനത്തിന് ശ്രമിച്ചതിനെ തുടർന്ന് ബസ് ജീവനക്കാരോട് യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ബസ് കുറ്റിപ്പുറത്ത് എത്തിയപ്പോൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.