NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് പരപ്പനങ്ങാടി വാക്കേഴ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി.

പരപ്പനങ്ങാടി : ഈമാസം  27,28,29 തിയ്യതികളിൽ ദുബായ് അൽ വാസൽ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടക്കുന്ന  അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന പരപ്പനങ്ങാടി വാക്കേഴ്സ് താരങ്ങൾക്ക് ക്ലബ്ബ് പ്രവർത്തകർ യാത്രയയപ്പ് നൽകി.

പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തുവെച്ച് നടന്ന ചടങ്ങിൽ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ. ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

 

വാക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി കെ.ടി.വിനോദ്, പി. ഷീബ, മുഹമ്മദ്, സ്വർണ്ണലത, എം.പി. കുഞ്ഞുമുഹമ്മദ് കുട്ടി, ഡോ. മുഹമ്മദ് അഷ്റഫ് എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.

 

ആറുപേരും നേരത്തെ ജില്ലാ, സംസ്ഥാന, ദേശീയതലങ്ങളിലായി വിവിധ ഇനങ്ങളിൽ മെഡലുകൾ നേടിയിട്ടുള്ള കായികതാരങ്ങളാണ്. ഉണ്ണികൃഷ്ണൻ കേലച്ചംകണ്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

നഗരസഭാ കായിക വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ സി. നിസാർ അഹമ്മദ്, കെ.ടി. വിനോദ്, ക്ലബ്ബ് പ്രവർത്തകരായ എ. യൂനുസ്, റാഫി പുളിക്കലകത്ത്, പി. ഹരികുമാർ, പി.വി. കുഞ്ഞിമരക്കാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.