പരപ്പനങ്ങാടി ചിറമംഗലത്ത് കടകളിൽ മോഷണം; വാച്ചും പണവും കവർന്നു.

ചിറമംഗലത്തെ രാജാ ഓട്ടോ ഇലക്ട്രിക്കൽസിൻറെ ഗ്രിൽ വാതിൽ തകർത്ത നിലയിൽ

പരപ്പനങ്ങാടി : ചിറമംഗലം പെട്രോൾ പമ്പിന് സമീപത്തെ കടകളിൽ മോഷണം.
ചിറമംഗലത്തെ രാജാ ഓട്ടോ ഇലക്ട്രിക്കൽസിൻറെ ഗ്രിൽ വാതിൽ തകർത്ത് 5000 രൂപ വിലവരുന്ന വാച്ചും പണവും കവർന്നു.
സമീപത്തെ ചായക്കടയിൽ നിന്നും 2500 രൂപയോളവും നഷ്ട്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം.
രണ്ടിടത്തും ഒരാൾ തന്നെയാണെന്ന് മോഷണംനടത്തിയതെന്ന് സമീപത്തെ സി.സി.ടി.വിയിലെ ദൃശ്യങ്ങളിൽ വ്യെക്തമായതായിട്ടുണ്ട്.
പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരപ്പനങ്ങാടിയിലെ വിവിധ ഭാഗങ്ങളിൽ മോഷണം വ്യപാകമായിട്ടുണ്ട്.