NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുപ്രസിദ്ധ അന്തർജില്ലാ മോഷണ സംഘതലവൻ പിടിയിൽ.

തിരൂരങ്ങാടി:കുപ്രസിദ്ധ അന്തർജില്ലാ മോഷണ സംഘതലവൻ പിടിയിലായി. വേങ്ങര പറപ്പൂർ സ്വദേശി കുളത്ത് അബ്ദുൾ റഹീം എന്ന വേങ്ങര റഹീമിനെയാണ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും തിരൂരങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ്. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാത്രികാല കളവുകൾ കൂടിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം രാത്രികാല പരിശോധനകളടക്കം ശക്തമാക്കിയിരുന്നു.
മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച്  അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇയാളെ  ചെമ്മാട്  വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ മാസമാണ് പുലർച്ചെ  തിരൂരങ്ങാടി  മൂന്നിയൂർ നെടുമ്പറമ്പ് സ്വദേശി അഹമ്മദ് കബീർ എന്ന ആളുടെ വീടിൻ്റെ ഓടിളക്കി അകത്തു കടന്ന് വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വിലകൂടിയ മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്തതsക്കമുള്ള നിരവധി കേസുകൾക്ക് തുമ്പായി. അഞ്ച് വർഷം മുൻപാണ് റഹീമിൻ്റ നേതൃത്വത്തിലുള്ള സംഘം വീടുകളിൽ ഒറ്റക്കു കഴിയുന്ന സ്ത്രീകളെ  ക്ലോറോഫോം മണപ്പിച്ച് കവർച്ച ചെയ്തത്.
30 ഓളം കേസുകളാണ്  ഇയാളേയും സംഘത്തേയും അന്ന് പിടികൂടിയ സമയം തെളിയിക്കാനായത്. രണ്ട് വർഷം മുൻപ് ഈ കേസുകളിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മഞ്ചേരിയിൽ വാടക വീട്ടിൽ വളരെ രഹസ്യമായി താമസിച്ചു വരികയായിരുന്നു. അടുത്തിടെയായി ലഹരി കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തി വന്ന ഇയാൾ ആന്ധ്രയിൽ നിന്നും കഞ്ചാവ് ഇവർക്കു വേണ്ടി എത്തിച്ചു കൊടുത്തിരുന്നതായും പറയുന്നു.
മോഷണ മുതലുകൾ കണ്ടെടുക്കുന്നതിനും  കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനു മായി ഇയാളെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസ്സിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ, താനൂർ ഡി.വൈ.എസ്. പി എം. ഐ. ഷാജിയുടെ നിർദ്ദേശ പ്രകാരം തിരൂരങ്ങാടി എസ്.ഐ. ബിബിൻ്റെ  നേതൃത്വത്തിൽ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി.സഞ്ജീവ് എന്നിവരും, തിരൂരങ്ങാടി  സ്റ്റേഷനിലെ എസ്.ഐ.  ശിവദാസൻ, സി.പി.ഒ.എസ് മൻമദൻ, നവീൻ ബാബു, ഉഷ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *