പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; മമ്പുറം സ്വദേശിക്ക് 4 വർഷം തടവ് ശിക്ഷ


തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മമ്പുറം സ്വദേശിക്ക് 4 വർഷം തടവും 35000 രൂപ പിഴയും വിധിച്ച് പരപ്പനങ്ങാടി ഫാസ്റ്റട്രാക്ക് സ്‌പെഷ്യൽ കോടതി.
പ്രായപൂർത്തിയാകാത്ത അതിജീവിത വീടിന്റെ അടുക്കളയിൽ നിൽക്കുമ്പോൾ 2021 സെപ്തംബർ 14 ന് 4.30 നും 23 ന് രാവിലെ 8.30 നും പ്രതി തന്റെ വീടിന്റെ ടെറസിന്റെ മുകളിൽ നിന്നും ഉടുതുണി പൊക്കി ലൈംഗീകാവയവം കാണിച്ച് മാനഹാനി ഉണ്ടാക്കിയെന്നാണ് കേസ്.
ഈ കേസിൽ പ്രതി മമ്പുറം വേളക്കാടൻ അബ്ദുൽ ഹമീദിന് 4 വർഷം കഠിന തടവും 35000 രൂപ പിഴയും അടക്കണം. പിഴ അടക്കുന്ന പക്ഷം 25000 രൂപ അതിജീവിതക്ക് നൽകണം.
എസ് ഐ ആയിരുന്ന കെ.പ്രിയൻ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രഎംജി സമർപ്പിച്ചത്. പ്രോസിക്യൂഷൻ വേണ്ടി സ്പെസിസ്റൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷമ മാലിക്ക് ഹാജരായി. അസി.സബ് ഇൻസ്‌പെക്ടർ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു.