പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്രമേള ഒക്ടോ:18 മുതൽ അരിയല്ലൂർ എം.വി.എച്ച്. എസ്. സ്കൂളിൽ
1 min read
പ്രതീകാത്മക ചിത്രം

വള്ളിക്കുന്ന് : പരപ്പനങ്ങാടി ഉപജില്ലാ ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ -ഐടി മേള ഒക്ടോബർ 18, 19, 20 തീയ്യതികളിൽ അരിയല്ലൂർ എം.വി.എച്ച്. എസ്. സ്കൂളിൽ നടക്കും.
18 ന് എം.പി. അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ പി. അബ്ദുൽ ഹമീദ് എം.എൽ.എ അധ്യക്ഷനാകും. പ്രവർത്തിപരിചയമേള (1200കുട്ടികൾ) എം.വി.എച്ച്എസ്.എസിലും,, ഗണിതശാസ്ത്രമേള (800കുട്ടികൾ) ജി.യു.പി.എസ്. അരിയല്ലുരിലും വെച്ച് നടക്കും.
ഉപജില്ലയിലെ എൽ.പി. സ്കൂൾ മുതൽ ഹയർസെക്കൻഡറി വരെയുള്ള 115 ഓളം വിദ്യാലയങ്ങളിൽ നിന്നായി 2500 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. ഒക്ടോബർ 19,20 തീയ്യതികളിൽ പൊതുജനങ്ങൾക്ക് ശാസ്ത്രമേള കാണാനുള്ളസൗകര്യമുണ്ട്.
ശാസ്ത്രമേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. ശൈലജ (ചെയർ), പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന (ട്രഷറർ), പ്രിൻസിപ്പൽ ശ്രീജയ (ജന.കൺ), പ്രഥമാധ്യാപകൻ എം.വിനു (ജോ.കൺ എന്നിവരെ തിരഞ്ഞെടുത്തു.
വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പാൾ ശ്രീജയ, എച്ച്.എം. വിനു, ബാലമുരളി, ടി.കെ. ഷാജി, എം. മധു, സജിത്ത്, പി എം,വിജയകൃഷ്ണൻ, കാരിക്കുട്ടി, കോയമോൻ, ആരിഫ എന്നിവർ പങ്കെടുത്തു.