ചെട്ടിപ്പടിയിൽ മത്സ്യതൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞു നിരവധി പേർക്ക് പരിക്ക്


പരപ്പനങ്ങാടി: മത്സ്യതൊഴിലാളികൾ സഞ്ചരിച്ച ലോറി മറിഞ്ഞു നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ചെട്ടിപ്പടി ബദർ പള്ളിക്ക് സമീപം ഇന്ന് പുലർച്ചെ 5.30 ന് ആണ് സംഭവം.
ഇവർ സഞ്ചരിച്ചിരുന്ന ലോറി മറ്റൊരു വാഹനത്തെ വെട്ടിച്ചെടുത്തപ്പോഴാണ് അപകടമെന്നാണ് നിഗമനം.
വാഹനത്തിൽ ഉണ്ടായിരുന്ന ഒറീസ്സ സ്വദേശിയുടെ വിരൽ അറ്റു
ഇദ്ദേഹത്തെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റൊരാൾക്ക് തലയിലും പരിക്കുണ്ട്.
പരിക്ക് പറ്റിയവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.