പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.


പരപ്പനങ്ങാടി ചെട്ടിപ്പടി റെയിൽവേ ഗേറ്റിനു സമീപം ശാന്തി റോഡിനു കിഴക്കുവശം യുവാവ് ട്രെയിൻ തട്ടി മരിച്ചു.
ശാന്തിറോഡിൽ താമസക്കാരനായ ചാന്ത് വീട്ടിൽ ഷാജഹാൻ (49) ആണ് മരിച്ചത്. ചേളാരിയിൽ നിന്നും ജോലി കഴിഞ്ഞ് വരവേ ഇന്ന് രാത്രി 8:15 ഓടെ ആണ് സംഭവം.
പരപ്പനങ്ങാടി പോലീസും പരപ്പനങ്ങാടി ട്രോമാകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച വൈകീട്ട് ആനപ്പടി ജുമാ മസ്ജിദിൽ ഖബറടക്കും.
പരേതനായ കുഞ്ഞഹമദ് മുൻഷിയാണ് പിതാവ്.
മാതാവ് : പത്തൂർ അലീമ.
ഭാര്യ : നജ്മുന്നിസ ചെമ്മാട്.
മകൻ : ഷാൻ അഹമ്മദ്.