തിരൂരങ്ങാടി ജോ ആർ.ടി.ഒ.യിൽ നിന്ന് വിജിലൻസ് അനധികൃത പണം പിടികൂടി


തിരൂരങ്ങാടി : തിരൂരങ്ങാടി ജോ ആർ.ടി.ഒ.യിൽ നിന്ന് വിജിലൻസ് അനധികൃത പണം പിടികൂടി. ജോ.ആർ ടി ഒ യുടെ ചുമതല വഹിക്കുന്ന എം.വി.ഐ സുൽഫിക്കറിൽ നിന്നാണ് കണക്കിൽപെടാത്ത 39,200 രൂപ വിജിലൻസ് സംഘം കണ്ടെടുത്തത്.
ഏജന്റുമാർ ഇയാൾക് പുറമെ വെച്ച് പണം കൈമാറുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്ന് പണം കണ്ടെത്തിയത്.
ക്യാഷ് ഡിക്ലറേഷനിൽ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇയാളുടെ കാറിൽ നിന്നാണ് തുക കണ്ടെത്തിയത്. തുടർന്ന് ഓഫീസിലും പരിശോധന നടത്തി. വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട് നൽകുമെന്ന് അറിയിച്ചു.
പരിശോധന സംഘത്തിൽ എ.എസ്.ഐ.ടി.ടി. മുഹമ്മദ് ഹനീഫ, എസ്.സി.പി.ഒ പ്രശോഭ്, ധനേഷ്, സി.പി.ഒ സുബിൻ, അഭിജിത്ത്, മങ്കട കൃഷി ഓഫീസർ എ. സമീർ അലി എന്നിവരും ഉയുണ്ടായിരുന്നു