ചിറമംഗലം സിൻസിയർ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ ‘മീലാദ് കാമ്പയിന്’ വ്യാഴാഴ്ച തുടക്കമാവും


പരപ്പനങ്ങാടി: അര പതിറ്റാണ്ട് കാലമായി ചിറമംഗലം സിൻസിയർ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ നടക്കുന്ന റബീഅ് കാമ്പയിൻ “സ്വീറ്റ് മീലാദ് 23 ” പരിപാടികൾക്ക് വ്യാഴാഴ്ച (നാളെ) തുടക്കമാവും.
മഗ് രിബ് നിസ്കാരാനന്തരം വിളംബര റോഡ് ഷോ നടക്കും. വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷം മർകസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പതാക ഉയർത്തും. തുടർന്ന് പന്ത്രണ്ട് ദിവസങ്ങളിലായി സീറാ പ്രഭാഷണം, അസ്മാഹുൽ ഹുസ്ന, മൗലിദ് പാരായണം , ആർട്സ് ഫെസ്റ്റ് തുടങ്ങിയ വിവിധ പരിപാടികൾ നടക്കും.
സമാപന സംഗമവും സ്വലാത്ത് വാർഷികവും റബീഉൽ അവ്വൽ പന്ത്രണ്ടിന് പുലർച്ചെ മൂന്ന് മണിക്ക് സിൻസിയർ ചെയർമാൻ സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാൻ അൽ ബുഖാരി കടലുണ്ടിയുടെ പ്രാർത്ഥനയോടെ സമാപിക്കും. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും രാഷ്ട്രീയ പ്രമുഖരും സംഗമിക്കും