NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നീന്തൽ പരിശീലനകുളം ഒരുങ്ങി

പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന നീന്തൽ പരിശീലനകുളം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ശറഫലി ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മാനസികവും കായികവുമായ ക്ഷേമത്തിനും കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും മികച്ച പരിശീലനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മുങ്ങിമരണം വർധിച്ച് വരുന്ന സാഹചര്യത്തിൽ നീന്തൽ പരിശീലനത്തിന് കുട്ടികൾക്ക് അവസരമൊരുക്കിയത് വലിയ ദൗത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി എ പ്രസിഡന്റ് ഇ.ഒ. അൻവർ അധ്യക്ഷത വഹിച്ചു.

കായികക്ഷമത വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക, മികച്ച നീന്തൽ താരങ്ങളെ വാർത്തെടുക്കുക, രക്ഷാപ്രവർത്തനങ്ങൾക്ക് കൂടി കുട്ടികളെ പ്രാപ്തമാക്കുക സ്വയംരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമാക്കിയാണ് എസ്.എൻ.എം.എച്ച്.എസ്.എസ് – എൻ എസ് എസ് യൂണിറ്റ് നീന്തൽ പരിശീലന സൗകര്യമൊരുക്കിയത്.

എച്ച്.എം. ബെല്ലാ ജോസ്, മാനേജർ അശ്റഫ് കുഞ്ഞാവാസ്, എൻ.എസ്.എസ് ജില്ലാ പ്രോഗ്രാം കൺവീനർ രാജ്മോഹൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഋഷികേശ് കുമാർ , മാനേജിംഗ് കമ്മറ്റി പ്രസിഡൻറ് പി. അബ്ദുലത്തീഫ് മദനി, എൻ എസ് എസ് താനൂർ ക്ലസ്റ്റർ കോഡിനേറ്റർ ഡോ. ജ്യോതിലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി കെ. ദാമോദരൻ നമ്പൂതിരി, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി കെ.മുജീബ്, എൻ.എസ്.എസ്. കോഡിനേറ്റർ വിനയൻ പാറോൾ, ലീഡർമാരായ വിസ്മയ ദേവദത്തൻ, ആയിഷ നിർമ്മിൽ, വിഷ്ണു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.