പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയുടെ മരണം അപകടമല്ല, ബന്ധു കാറിടിപ്പിച്ച് കൊന്നത്


തിരുവനന്തപുരത്ത് പൂവച്ചലില്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ ക്ാറിടിച്ചു മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുട്ടിയുടെ അകന്ന ബന്ധുവായ നാലാഞ്ചിറ സ്വദേശി പ്രിയരജ്ഞന്‍ എന്ന യുവാവാണ് വിദ്യാര്‍ത്ഥിയെ കാറിടിപ്പിച്ച് കൊന്നതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വെളിവായി.
പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനാണ് മരിച്ച ആദിശേഖര്‍. ഓഗസ്റ്റ് 30ന് വൈകിട്ടാണ് വീടിന് സമീപത്തെ റോഡില്‍ അപകമുണ്ടായത്.
ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനപ്പൂര്‍വം ഇടിച്ച് വീഴ്ത്തിയതെന്നത് വ്യക്തമാകുന്നുണ്ട്.
അപകടത്തിന് 15 മിനിറ്റ് മുന്‍പ് പ്രീയരഞ്ചന്‍ സംഭവസ്ഥലത്തെത്തി കാറില്‍ കാത്തിരുന്നു. സൈക്കിളുമായി ആദിശേഖര്‍ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാര്‍ മുന്നോട്ടെടുത്ത് ദേഹത്തൂടെ കയറ്റിയിറക്കുകയായിരുന്നു.