പരപ്പനങ്ങാടിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം തകർന്നു: മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി.


പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നിന്നും പുതുപൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം കാറ്റിലും മഴയിലുംപ്പെട്ട് തകർന്നു. ചെട്ടിപ്പടി സ്വദേശി ചീരാമൻ്റെ പുരക്കൽ അഷ്റഫിൻ്റെ വള്ളമാണ് കഴിഞ്ഞ ദിവസം മുങ്ങിയത്.
13 മത്സ്യതൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ മറ്റു മത്സ്യതൊഴിലാളികൾ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. വള്ളത്തിലുണ്ടായിരുന്ന മൂന്ന് എഞ്ചിനുകൾ മുങ്ങിത്താഴ്ന്നു. ജി.പി.എസും വയർലെസും തകരാറിലായി.
വള്ളത്തിനും കേടുപാടുകളുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അഷ്റഫ് പറഞ്ഞു. വള്ളവും വലകളും മത്സ്യതൊഴിലാളികളുടെ സഹായത്തോടെ കരക്കെത്തിച്ചു.