NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉച്ചഭാഷിണി ഉപയോഗം : അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല

 

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.

 

അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ആണെങ്കിൽ റിട്ടേണിങ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയ ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്യുക. സാധാരണ ആവശ്യങ്ങൾക്ക് 660 രൂപയും വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കിൽ 1115 രൂപയും ഫീസ് അടക്കേണ്ടതായുണ്ട്. ഓൺലൈൻ ആയി ഫീസ് അടക്കാവുന്നതാണ്.

തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേൽ പറഞ്ഞിരിക്കുന്ന സ്റ്റെപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം.

സാധാരണ മൈക്ക് സാങ്ഷൻ അപേക്ഷകൾ അപേക്ഷിച്ച സ്ഥലത്തെ അസി. കമ്മിഷണർ അഥവാ ഡിവൈ.എസ്.പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും.

അവിടെ നിന്നുള്ള തുടർ അന്വേഷണങ്ങൾക്ക് ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ്ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *