സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ല് സാരഥി സംഗമം ; സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 6 ന് കോഴിക്കോട്ട്


ചേളാരി: സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും തുടർന്ന് മേഖല -മണ്ഡലം തലങ്ങളിലും മഹല്ല് സാരഥി സംഗമങ്ങള്‍ നടത്തും. മഹല്ല് സാരഥി സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 06 ന് കോഴിക്കോട്ട് വെച്ച് നടക്കും.
സമൂഹത്തില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുകയും സദാചാര മൂല്യങ്ങളെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് ജാഗ്രതയോടെ കാണണമെന്നും ഉലമ – ഉമറ ബന്ധം കൂടുതൽ ശകതപ്പെടുത്തി മഹല്ല് ജമാഅത്തുകള്‍ ഇത്തരം വിഷയങ്ങളില്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും ചെമ്മാട് ദാറുല്‍ഹുദായില്‍ നടന്ന എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
സമൂഹത്തില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുകയും സദാചാര മൂല്യങ്ങളെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് ജാഗ്രതയോടെ കാണണമെന്നും ഉലമ – ഉമറ ബന്ധം കൂടുതൽ ശകതപ്പെടുത്തി മഹല്ല് ജമാഅത്തുകള്‍ ഇത്തരം വിഷയങ്ങളില്‍ കാലോചിതമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും ചെമ്മാട് ദാറുല്‍ഹുദായില്‍ നടന്ന എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ധാര്‍മ്മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അതുല്യ പങ്ക് വഹിക്കുന്ന മഹല്ലിലെ ഖതീബുമാരെയും മഹല്ലുകളിലെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കുന്ന ഉമറാക്കളെയും പങ്കെടുപ്പിച്ചാണ് സാരഥി സംഗമം വിളിച്ച് ചേര്‍ക്കുന്നത്. എസ്.എം.എഫ് മഹല്ലുകളില്‍ നടപ്പിലാക്കുന്ന കര്‍മ്മ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ എത്തിക്കുകയാണ് സാരഥി സംഗമം കൊണ്ടുദ്ധേശിക്കുന്നത്.
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണി വേഴ്‌സി റ്റിയില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഡോ. സി.കെ. കുഞ്ഞിതങ്ങള്‍ തൃശൂർ അധ്യക്ഷത വഹിച്ചു. യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.സി. ഇബ്രാഹീം ഹാജി വയനാട്, കെ.എ. റഹ്മാന്‍ ഫൈസി, ബദ്‌റുദ്ധീന്‍ അഞ്ചല്‍, ആർ.വി.കുട്ടി ഹസന്‍ ദാരിമി, ഹംസഹാജി മൂന്നിയൂര്‍, സലാം ഫൈസി മുക്കം, പുത്തനഴി മൊയ്തീന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുറഹ്മാന്‍ കല്ലായി ,അബൂബക്കര്‍ ഫൈസി മലയമ്മ,
അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകൽ, ഹസന്‍ ആലങ്കോട്, കെ.എ. ഷരീഫ് കുട്ടി ഹാജി കോട്ടയം, അബ്ദുല്‍ കരിം എറണാകുളം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബഷീര്‍ കല്ലേപാടം, അബ്ദുല്‍ കരിം ഫൈസി തൃശൂര്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഒ.എം ഷെരീഫ് ദാരിമി, കാടാമ്പുഴ മൂസഹാജി, പി.സി ഉമര്‍ മൗലവി വയനാട്, എ.കെ. ആലിപ്പറമ്പ് ,എസ്.വി. മുഹമ്മദ് ദാരിമി വയനാട്, സുലൈമാ ന്‍ ദാരിമി ഏലംകുളം, സി. അബ്ദുറഹ്മാൻ മാസ്റ്റർ കൊടുവള്ളി, ഇസ്്മായില്‍ ഹുദവി ചെമ്മാട്, ഹുസൈന്‍ ഉലൂമി പാലക്കാട്, സി.ഇ.ഒ.ബീരാന്‍ കുട്ടി മാസ്റ്റര്‍ പങ്കെടുത്തു