‘പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ചു, നേതാക്കളെ പുറത്താക്കി’; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍


മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളെ മർദ്ദിച്ചെന്ന പരാതിയില്‍ തിരൂര്‍ എസ്‌ഐയെ സ്ഥലം മാറ്റി. പ്രൊബേഷണല്‍ അഡീഷനല്‍ എസ്‌ഐ കെ വിപിനിനെയാണ് പരാതി ലഭിച്ച് അരമണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റിയത്. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദിന്റെ വാര്‍ഡിലുണ്ടായ കേസുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
വിഷയം ചര്‍ച്ച ചെയ്യാനെത്തിയ നൗഷാദ് നെല്ലഞ്ചേരിയെ എസ്‌ഐ മുഖത്തടിച്ചു പുറത്താക്കിയെന്നാണ് ആരോപണം. ഇതിന് പുറമേ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റംഗം ഇ ജയനേയും തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു സൈനുദ്ദീനേയും പുറത്താക്കിയെന്നും പരാതിയില്‍ പറയുന്നു. പിന്നാലെ എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതാക്കള്‍ രംഗത്തെത്തി. നേതാക്കള്‍ കൂടിയിരുന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. പിന്നാലെയാണ് അടിയന്തര നടപടി.