ആറാം ക്ലാസ്സുകാരന് നേരെ ചൂരൽ പ്രയോഗം; അധ്യാപകനെതിരെ പരാതി


പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ ആറാം ക്ലാസ്സുകാരന് ചൂരൽ പ്രയോഗമെന്ന് പരാതി. വിദ്യാർത്ഥിയുടെ രക്ഷിതാക്കളാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പേരാമ്പ്ര വടക്കുംപാട് സ്കൂളിലെ പ്രണവ് സുരേന്ദ്രൻ എന്ന അധ്യാപകനെതിരെയാണ് പരാതി. ചൂരല് കൊണ്ട് അടിച്ച് മുറിവേൽപ്പിച്ചുവെന്നാണ് പൊലീസിൽ പരാതി നൽകിയത്.
കുട്ടി ചീത്തവാക്ക് പറഞ്ഞതിനാണ് മർദനമെന്നാണ് വിവരം. കുട്ടിയെ അധ്യപകൻ വലിച്ചിഴച്ചുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.