NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റില്ല; ജനപ്രീതിയുടെ പേരിൽ ഒരാൾക്കും ഇളവില്ലെന്ന് കാനം രാജേന്ദ്രൻ

മൂന്ന്​ തവണ മത്സരിച്ചവർക്ക്​ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ്​ നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.

ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവില്ലെന്നും​ കാനം കൂട്ടിച്ചേർത്തു. നേരത്തെ മന്ത്രി വിഎസ് സുനിൽ കുമാറിനെ പോലെ പ്രവർത്തനമികവിനാൽ ജനശ്രദ്ധ നേടിയ നേതാക്കൾക്ക് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു.

എന്നാൽ സിപിഐ ഇക്കാര്യത്തിൽ നിലപാട് മാറ്റമില്ലെന്ന് ആവർത്തിക്കുകയാണ് കാനം. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തി പകരം, പുതിയ നിരയെ കൊണ്ട് വരാനാണ് സിപിഐ നീക്കം.

തിരഞ്ഞെടുപ്പ്​ നേരിടാൻ എൽ.ഡി.എഫ് തയ്യാറാണെന്നും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും കാനം പറഞ്ഞു.

Leave a Reply

Your email address will not be published.