NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രവാസികൾക്ക് സൗജന്യ കോവിഡ് പരിശോധന ഏർപ്പെടുത്തും; ആരോഗ്യമന്ത്രി കെ.കെ ശൈലജ

വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസികൾക്ക് സൗജന്യമായി കോവിഡ് പരിശോധ ഏർപ്പെടുത്തുമെന്ന് ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ

എയർപോർട്ടിലെ പരിശോധന കർശനമാക്കണമെന്നാണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള നിർദേശം. അതിനാൽ ടെസ്റ്റ് നടത്താതിരിക്കാനാകില്ല.

വരുന്ന പ്രവാസികളുടെ പരിശോധ സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചു കൊടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സാമ്പത്തികയായി ഏറെ പ്രയാസം അനുഭവിക്കുകയും ജോലി നഷ്ടപ്പെട്ടും ചികിത്സക്കായും മറ്റും നാട്ടിൽ വരുന്നവർക്കും പുതിയ നിർദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണെന്ന് പ്രവാസി സംഘടനകൾ ചൂണ്ടികാണിച്ചിരുന്നു.

ഈ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രസ്താവന. ദക്ഷിണാഫ്രിക്ക, ബ്രസീൽ, യുകെ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കിയത്.

1700 രൂപയായിരുന്നു നിരക്ക്. സ്വകാര്യ ഏജൻസികളാണ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. വിദേശത്തു നിന്നും വരുന്നവർക്ക് പ്രായഭേദമന്യേ 72 മണിക്കൂറിനകമുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നായിരുന്നു മാർഗ്ഗനിർദേശം.

Leave a Reply

Your email address will not be published. Required fields are marked *