സ്വാതന്ത്ര്യദിനങ്ങൾ ചരിത്രബോധം വളർത്തണം : എസ് വൈ എസ്


ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്ത് സ്വാതന്ത്ര്യദിനങ്ങളും ആഘോഷങ്ങളും ചരിത്രബോധം വളർത്താനുതകണമെന്ന് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം ബാഖവി ഊരകം അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി സോൺ എസ് വൈ എസ് ആചരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ക്യാമ്പയിനിന്റെ ഭാഗമായി ‘അധിനിവേശ സമരങ്ങളിലെ തിരൂരങ്ങാടി’ എന്ന ശീർഷകത്തിൽ നടന്ന ചരിത്ര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊളപ്പുറത്ത് നടന്ന പരിപാടിയിൽ സോൺ പ്രസിഡന്റ് സുലൈമാൻ മുസ്ലിയാർ വെള്ളിയാമ്പുറം അധ്യക്ഷനായിരുന്നു.
ആഗസ്റ്റ് 15ന് കൊളപ്പുറം ടൗണിൽ സ്വാതന്ത്ര്യദിന റാലി നടക്കും. തുടർന്നു നടക്കുന്ന സ്വാതന്ത്രദിന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല, ചരിത്ര പണ്ഡിതൻ ഡോ:ഹുസൈൻ രണ്ടത്താണി എന്നിവർ സംസാരിക്കും.
നിസാർ മമ്പുറം ചെയർമാനും ഫഹദ് കൊളപ്പുറം കൺവീനറുമായി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.
മുഹമ്മദലി സഖാഫി കൊളപ്പുറം, നൗഫൽ കൊടിഞ്ഞി, സിദ്ധീഖ് അഹ്സനി സി.കെ.നഗർ, നൗഫൽ ഫാറൂഖ്,സിറാജ് കൊളപ്പുറം സംസാരിച്ചു.