പരപ്പനങ്ങാടിയിൽ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു


പരപ്പനങ്ങാടി: അപകടത്തിൽ മത്സ്യവ്യാപാരി മരിച്ചു. പരപ്പനങ്ങാടി ആവീൽബീച്ചിൽ ചാലിയൻ സിദ്ധീഖ്(58) ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 മണിയോടെ അയ്യപ്പൻകാവിൽ വെച്ചാണ് അപകടം സംഭവിച്ചത്. മത്സ്യകച്ചവടത്തിനായി ഇരുചക്രവാഹനത്തിൽ പോകുന്നുന്നതിടെ റോഡിൽ വീണ ഇയാളുടെ ശരീരത്തിലൂടെ എതിരെ ലോറിയെ മറികടന്നുവന്ന ട്രാവലർ കയറിയിറങ്ങുകയായിരുന്നു.
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.