NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ബേക്കറിയുടെ മേൽകൂര തകർത്ത് മോഷണം

ബേക്കറിയിൽ മോഷണം. കടയിലെ സാധനങ്ങളും ധർമ്മപ്പെട്ടിയിലുണ്ടായിരുന്നു പണവും മോഷണം പോയിട്ടുണ്ട്. പരപ്പനങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജിന് സമീപത്തെ അമ്മാറമ്പത്ത് മുഹമ്മദ് ഇഖ്ബാലിന്റെ എ ആർ ബേക്കറിയിലാണ് മോഷണം നടന്നിരിക്കുന്നത്. കടയുടെ മേൽക്കൂര തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയിരിക്കുന്നത്

ഇന്ന് രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നതെന്ന്  ബേക്കറിയിലുള്ളവർ പറഞ്ഞു. സാധനങ്ങളെല്ലാം തന്നെ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. കടയിലെ സിസിടിയുടെ വയറുകളെല്ലാം മുറിച്ച് പ്രവർത്തന രഹിതമാക്കിയ നിലയിലാണ് ഉള്ളത്.

 

സംഭവത്തെ തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സമീപത്തെ മറ്റ് ചില കടകളിലും മോഷണ ശ്രമം നടന്നിരുന്നെങ്കിലും ഇവിടെ നിന്ന് ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *