NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

10 കോടിയുടെ ഭാഗ്യം കടാക്ഷിച്ചത് പരപ്പനങ്ങാടിയിൽ ; മൺസൂൺ ബമ്പര്‍ ലോട്ടറി ഹരിതകർമ്മ സേന അംഗങ്ങൾക്ക്

1. ബിന്ദു. 2. ലീല. 3ശോഭ. 4. കാർത്യായനി. 5. ലക്ഷ്മി. 6 ചന്ദ്രിക. 7. രാധ. 8.കുട്ടി മാളു 9. ബേബി 10. പാർവതി. 11. ഷീജ.

പരപ്പനങ്ങാടി : സംസ്ഥാന സർക്കാരിന്റെ 10 കോടിയുടെ മൺസൂൺ ബമ്പര്‍ ലോട്ടറി ഭാഗ്യം കടാക്ഷിച്ചത് പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മ അംഗങ്ങൾക്ക്. ഹരിത കർമസേനയിലെ പതിനൊന്ന് പേർ പങ്കിട്ടെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തേടിയെത്തിയത്.
വ്യാഴാഴ്ച രാവിലെ നറുക്കെടുത്ത മൺസൂൺ ബമ്പര്‍ എം.ബി 200261 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. പാലക്കാട് ഏജൻസിയിൽ നിന്നും പരപ്പനങ്ങാടിയിലെത്തിയ ആളാണ് വില്‍പന നടത്തിയത്. ടിക്കറ്റെടുക്കുമ്പോൾ പണം തികയാതെ വന്നതോടെ പതിനൊന്ന് പേര് ചേർന്ന് പങ്കിട്ടെടുക്കുകയായിരുന്നു.
മുങ്ങാത്തുംതറ കൊഴുകുമ്മൽ ബിന്ദു, ചെട്ടിപ്പടി മാഞ്ചേരി ഷീജ, സദ്ദാം ബീച്ച് കുരിളിൽ ലീല, ചിറമംഗലം പുല്ലാഞ്ചേരി ലക്ഷ്മി, പുത്തരിക്കൽ മുണ്ടുപാലത്തിൽ രാധ, സദ്ദാംബീച്ച് തുടിശ്ശേരി ചന്ദ്രിക, പാർവ്വതി പരപ്പനങ്ങാടി, പുത്തരിക്കൽ ചെറുകുറ്റിയിൽ കുട്ടിമാളു, പുത്തിരിക്കൽ ബേബി ചെറുമണ്ണിൽ,  കെട്ടുങ്ങൽ ശോഭ കൂരിയിൽ, സദ്ദാംബിച്ച് പട്ടണത്ത് കാർത്യായനി എന്നിവരടങ്ങുന്ന ഹരിതകർമസേനയിലെ അംഗങ്ങൾ 250 രൂപ പങ്കിട്ടെടുത്താണ് ടിക്കറ്റ് വാങ്ങിയത്.
പ്രാരാബ്ധങ്ങൾക്കിടയിൽ ഭാഗ്യദേവത തുണച്ചതിന്റെ സന്തോഷത്തിലാണ് ഇവർ. ടിക്കറ്റ് പരപ്പനങ്ങാടി പഞ്ചാബ് നാഷണൽ ബാങ്കിൽ ഏൽപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *