NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തി; റിപ്പോർട്ട്

1 min read

 

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. കേരളം തമിഴ്നാട്, കർണാടക, ​ഗോവ, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്.

 

’14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായപ്പോൾ കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നിവിടങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലും വവ്വാലുകളിൽ നിപ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി’, ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. പ്രജ്ഞാ യാദവ് പറഞ്ഞു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

 

അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാർ പ്രദേശങ്ങളിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലും പഴംതീനി വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റു ഭാ​ഗങ്ങളിൽ ഇതുസംബന്ധിച്ചുള്ള പഠനങ്ങൾ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സർവേ നടത്താൻ തീരുമാനിച്ചതെന്ന് ഐ സി എം ആർ -എൻ ഐ വി ഡയറക്ടർ ഇൻ-ചാർജ് ഡോ. ഷീലാ ഗോഡ്‌ബോൾ പറഞ്ഞു.

 

മനുഷ്യരിൽ മാരകമായ ശ്വാസകോശ, മസ്തിഷ്ക രോ​ഗങ്ങൾക്ക് നിപ വൈറസ് കാരണമാകുന്നു. കേരളത്തിൽ 2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.

Leave a Reply

Your email address will not be published.