ബിരുദത്തിന് ചേരാനാളില്ല: സംസ്ഥാനത്തെ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുന്നത് നൂറുകണക്കിന് സീറ്റുകൾ
1 min read

സംസ്ഥാനത്ത് ഇത്തവണ മൂന്നു ലക്ഷത്തിലേറെ പേർ പ്ലസ് ടു വിജയിച്ചെങ്കിലും ബിരുദത്തിനുചേരാൻ വേണ്ടത്ര താത്പര്യം കാണിക്കാതെ വിദ്യാർഥികൾ. ഡിഗ്രി പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്മെന്റ് പൂർത്തിയായപ്പോൾ മുൻവർഷത്തെക്കാൾ അപേക്ഷകർ വളരെ കുറവാണ്.
ശാസ്ത്രവിഷയങ്ങളോട് വിദ്യാർഥികൾ വൈമുഖ്യം കാണിക്കുന്നതാണ് മറ്റൊരു സ്ഥിതി.കേരള സർവകലാശാലയിൽ 153 കോളേജുകളാണ് നിലവിലുള്ളത്. ഇതിൽ സയൻസ് വിഷയങ്ങളിൽ മാത്രം ആയിരത്തോളം സീറ്റുകൾ ഒഴിവുണ്ട്. കേരളയിലെ ആകെ വരുന്ന 27000-ഓളം യു.ജി സീറ്റുകളിൽ ഒമ്പതിനായിരത്തോളം സീറ്റുകളും കഴിഞ്ഞ വർഷം കാലിയായിരുന്നു. എം.ജി.യിലെ ചില കോളേജുകളിൽ ബി.എസ്സി. പത്തിൽ താഴെ സീറ്റിൽ മാത്രമേ വിദ്യാർഥികൾ ചേർന്നിട്ടുള്ളൂ. അതേസമയം, ബി.കോം, ബി.ബി.എ. തുടങ്ങിയ കോഴ്സുകളിലൊന്നും കാര്യമായ ഒഴിവില്ല.