തിരൂരങ്ങാടിയില്‍ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 182 ലക്ഷം രൂപയുടെ ഭരണാനുമതി
1 min read

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 182 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ സമര്‍പ്പിച്ച പ്രൊപോസലിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് ലഭിച്ചിട്ടുള്ളത്.

തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ പൊതുമരാമാത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ബി.എം & ബി.സി ചെയ്തു നവീകരിക്കുകയോ, നിലവില്‍ ബി.എം & ബി.സി നടത്തുന്ന പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുകയോ ചെയ്യുന്നുണ്ട്. ഗ്രാമീണ റോഡുകളും ഉന്നത നിലവാരത്തില്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി പി.കെ അബ്ദു റബ്ബ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട റോഡുകളാണ് നവീകരിക്കുന്നതിന് വേണ്ടി വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിന്നത്.
വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരണത്തിന് പണം അനുവദിച്ചിട്ടുള്ളത്. നമ്പോളം സൌത്ത് റോഡ്-10 ലക്ഷം, കാച്ചടി തേനത്തിയില്‍ റോഡ്-7 ലക്ഷം, കോറാട് പാഴേരി റോഡ്-10 ലക്ഷം, മതാരി മുഹമ്മദാജി സ്മാരക റോഡ്-6 ലക്ഷം, തലാഞ്ചേരി റോഡ്-5 ലക്ഷം, വെന്നിയൂര്‍ വാളക്കുളം ചിറ റോഡ്-10 ലക്ഷം,
ഒട്ടുമ്മല്‍ മാപ്രംപാത്ത് വേ-5 ലക്ഷം, ചുടലപ്പാറ കല്ലുവെട്ടി റോഡ്- 9 ലക്ഷം, ചെറുകുളം പറമ്പ് റോഡ്-5 ലക്ഷം, യു.പി സ്കൂള്‍ കഞ്ഞിക്കുഴിങ്ങര റോഡ്-10 ലക്ഷം, തൊട്ടിത്തറ പാലക്കലാമ്പുറം റോഡ്-5 ലക്ഷം, ചാത്രത്തില്‍ അംഗനവാടി പാത്ത് വേ-5 ലക്ഷം, കുറ്റാളൂര്‍ പരി റോഡ്-6 ലക്ഷം,
ചിറക്കോട്ട്താഴം സ്റ്റേഡിയം റോഡ്-6 ലക്ഷം, പൂക്കിപ്പറമ്പ് ആസാദ് വാകയില്‍ റോഡ്-6 ലക്ഷം, മൃഗാശുപത്രി കുളങ്ങര ഇടവഴി റോഡ്-9 ലക്ഷം, കോഴിശേരി റോഡ്-5 ലക്ഷം, കംഭം കടവ് റോഡ്-6 ലക്ഷം, കീറാട്ടുപുരായി നന്നമ്പ്ര പള്ളി റോഡ്-6 ലക്ഷം, അരീക്കല്‍ പരപ്പില്‍ റോഡ്- 9 ലക്ഷം, തറമ്മല്‍ റോഡ്- 5 ലക്ഷം, മണ്ണാറക്കല്‍ റോഡ്-6 ലക്ഷം, തിത്തിക്കുട്ടി സ്മാരക റോഡ്-6 ലക്ഷം, കുറ്റിപ്പാല ഇല്ലിക്കല്‍ റോഡ്- 5 ലക്ഷം,
പാലപ്പുറം ഓവുപ്പാലം മുഹമ്മദ് ബഷീര്‍ റോഡ്-6 ലക്ഷം, പരിത്തിക്കുന്നന്‍ സൈതാലിക്കുട്ടി ഹാജി റോഡ്-5 ലക്ഷം, ചാലാട് റോഡ്-9 ലക്ഷം എന്നിങ്ങനെയാണ് റോഡ് നവീകരണത്തിന് പണം അനുവദിച്ചുകൊണ്ടു ഉത്തരവ് ലഭ്യമായിട്ടുള്ളത്.
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ എല്ലാ ഗ്രാമീണ റോഡുകളും ഉന്നത നിലവാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും, അതിനാവിശ്യമായ മാസ്റ്റര്‍ പ്ലാന്‍ നേരത്തെ തയ്യാറാക്കിയിരിണെന്നും, ഈ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട ഏകദേശം എല്ലാ റോഡുകളുടെയും നവീകരണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചെന്നും അബ്ദുറബ്ബ് പറഞ്ഞു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിക്കാനാകും.