മകളുമായി പുഴയിൽ ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു; അഞ്ചു വയസുകാരി മകൾക്കായി പുഴയിൽ തിരച്ചിൽ തുടരുന്നു

മരിച്ച ദര്‍ശന, കാണാതായ മകള്‍ ദക്ഷ

അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ശേഷം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന പുഴയിൽ ചാടിയത്. നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ രക്ഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് യുവതിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിഷം ഉള്ളിൽ ചെന്ന നിലയിലായിരുന്നു യുവതിയെന്നാണ് വിവരം. മകൾ ദക്ഷ(5)യ്ക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.