NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്തെ തെരുവു നായ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണം; സുപ്രീം കോടതി

 

ന്യൂഡൽഹി: സംസ്ഥാനത്തെ അലട്ടുന്ന തെരുവ് നായ വിഷയത്തിൽ ശ്വാശ്വതമായി പരിഹാരം വേണമെന്ന് വാക്കാൽ പരാമർശിച്ച് സുപ്രീം കോടതി. സംസ്ഥാന ബാലാവകാശ കമ്മിഷനും കണ്ണൂർ ജില്ലാ പഞ്ചായത്തും സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ഹർജികൾ ഓഗസ്റ്റ് 16ന് പരിഗണിക്കാനായി മാറ്റി.

സംസ്ഥാനത്ത് തെരുവ് നായയുടെ അക്രമം, പ്രത്യേകിച്ച് കുട്ടികൾക്കു നേരെയുള്ളത് കൂടിവരികയാണെന്നും അതിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

വളരെയധികം അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു. തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പതിനൊന്നുകാരൻ ഉൾപ്പെടെ മരിച്ചിട്ടുണ്ടെന്നും കോഴിക്കോട് തെരുവു നായ്ക്കളെ ഭയന്ന് ആറ് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്നും ബാലാവകാശ കമ്മിഷൻ കോടതിയിൽ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *