തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി; 4 പേർ കസ്റ്റഡിയിൽ


തിരുവനന്തപുരം: നഗരത്തിൽ നിന്നും 100 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും പിടികൂടി. തിരുവന്തപുരം പള്ളിത്തുറയിൽ കാറിലും വീട്ടിലുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 4 പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
കഠിനംകുളം സ്വദേശി ജോഷോ, വലിയ വേളി സ്വദേശികളായ കാര്‍ലോസ്, അനു, ഷിബു എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്.
കാറിൽനിന്ന് 62 പായ്ക്കറ്റുകളിലായാണ് സൂക്ഷിച്ച കഞ്ചാവ് സൂക്ഷിച്ചത്. ഒരു പായ്ക്കറ്റിൽ കുറഞ്ഞത് രണ്ടു കിലോ കഞ്ചാവെങ്കിലും ഉണ്ടായിരുന്നു. രണ്ടു ദിവസം മുൻപ് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
രണ്ടു മാസം മുൻപാണ് പ്രതികൾ പള്ളിത്തുറയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചത്. വീടകവീട്ടിൽനിന്നും ഇവർ ഉപയോഗിച്ചിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നുമാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.