കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണം, ലോക്‌സഭയില്‍ ഹൈബിഈഡന്‍, സമ്മതിക്കില്ലന്ന് പിണറായി


കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം എം പി ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ സ്വകാര്യ ബില്ലവതിരിപ്പിച്ചു. തിരുവനന്തപുരത്തിന് പകരം സംസ്ഥാനത്തിന്റെ മധ്യഭാഗവും കേരളത്തിലെ ഏറ്റവും വലിയ നഗരവുമായ കൊച്ചിയെ സംസ്ഥാന തലസ്ഥാനമാക്കി മാറ്റണമെന്നാണ് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റ അഭിപ്രായം തേടി. ഒരു കാരണവശാലും ഈ ആവശ്യം അനുവദിക്കാന്‍ കഴിയില്ലന്നാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ഹൈബി ഈഡന്റെ അഭിപ്രായവുമായി ഒരു കാരണവശാലും സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നില്ലന്നും തിരുവനന്തപുരത്ത് നിന്നും തലസ്ഥാനം മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ശക്തമായ എതിര്‍പ്പുണ്ടെന്നും കേന്ദ്രത്തെ അറിയിച്ചു.
കേരളാ സംസ്ഥാന രൂപീകരണകാലത്ത് തന്നെ ഇത്തരം ഒര ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അവസാനം തിരുവനന്തപുരം തലസ്ഥാനമായി നിശ്ചയിക്കുകയായിരുന്നു.