പിടിമുറുക്കി പകര്‍ച്ചവ്യാധി; പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം


മഴക്കാലമെത്തിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ പടരുന്ന അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ ബാധിച്ചുള്ള മരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്നും രണ്ട് എലിപ്പനി മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമണ്‍ സ്വദേശി സുജാതയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനി ബാധിച്ച് മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു ഇവര്‍.
അതേസമയം, കൊടുമണ്ണില്‍ വ്യാഴാഴ്ച മരിച്ച മണിയുടെ മരണവും എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. അടൂര്‍ സ്വദേശി രാജനും എലിപ്പനി ബാധിച്ചാണ് ഇന്നലെ മരിച്ചത്. പത്തനംതിട്ടയില്‍ ഒരു വയസുകാരി ഉള്‍പ്പടെ നാലുപേരാണ് മൂന്ന് ദിവസത്തിനിടെ പനി ബാധിച്ച് മരിച്ചത്. പനിയാണ് എലിപ്പനിയുടെ ആദ്യത്തെ പ്രകട ലക്ഷണം. ഇതിനൊപ്പം തന്നെ തലവേദനയും ഛര്‍ദ്ദിയും ശരീരവേദനയുമെല്ലാം എലിപ്പനിയുടെ ലക്ഷണങ്ങളാണ്.
അതേസമയം, സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുകയാണ്. തൊള്ളായിരത്തിലധികം പേരാണ് ഇതുവരെ ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയില്‍ ചികല്‍സ തേടിയെത്തിയിട്ടുള്ളത്. ഈ മാസം മാത്രം 3000 ത്തോളം പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷങ്ങളുണ്ടായതും.
ഒരു ദിവസം ശരാശരി 25 ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജുകളിലെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ,ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ക്കും ബ്ലഡ് ബാങ്കുകളില്‍ പ്ലേറ്റ്ലെറ്റിനും ക്ഷാമം നേരിട്ട് തുടങ്ങിയുട്ടുമുണ്ട്. കൊച്ചിയില്‍ മാത്രം രണ്ടാഴ്ചക്കിടെ പനബാധിതരായി ചികല്‍സ തേടിയെത്തിയത് 8000 പേരാണ്. ഏട്ട് പേര്‍ പനിബാധിച്ചു മരിച്ചിരുന്നു.