വർഗീയ പരാമർശം: പരപ്പനങ്ങാടി നഗരസഭാ കൗൺസിലർക്കെതിരെ കേസെടുത്തു, ബി.ജെ.പി. നഗരസഭാ മാർച്ച് നാളെ


പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.
സി.പി.എം നെടുവ ലോക്കൽ കമ്മറ്റിയംഗം എ.പി മുജീബ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം സി.പി.എമ്മിൻെറ നേതൃത്വത്തിൽ പാലത്തിങ്ങലങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടന്നിരുന്നു.
ജൂൺ 9 ന് വെള്ളിയാഴ്ച 3 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ മാർച്ചും തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൗൺസിലറുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പരപ്പനങ്ങാടി നഗരസഭ ഓഫീസിലേക്ക് ബി.ജെ.പിയും നാളെ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും.