NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 519 പേര്‍ക്ക് രോഗമുക്തി 308 പേര്‍ക്ക് രോഗം;രോഗബാധിത രായവരുടെ പ്രാദേശികാടി സ്ഥാനത്തിലുള്ള എണ്ണം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 296 പേര്‍ക്ക്
മൂന്ന് പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും
രോഗബാധിതരായി ചികിത്സയില്‍ 3,231 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 24,514 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 13) 519 പേര്‍ കോവിഡ് രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,08,063 ആയി. ഇന്ന് 308 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

 

ഇതില്‍ 296 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ മൂന്ന് പേര്‍ വിദേശ രാജ്യത്ത് നിന്നും അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്.

ജില്ലയില്‍ നിലവില്‍ 24,514 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,231 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 236  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 124 പേരും 96 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.

 

ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 550 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

രോഗലക്ഷണങ്ങളുള്ളവര്‍ വിവരമറിയിക്കണം

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 04
ആലങ്കോട്  02
അമരമ്പലം  01
ആനക്കയം  03
അങ്ങാടിപ്പുറം  04
അരീക്കോട്  02
ആതവനാട്  01
ചാലിയാര്‍ 01
ചെറിയമുണ്ടം 01
ചെറുകാവ്  09
ചുങ്കത്തറ  03
എടക്കര  03
എടപ്പറ്റ 02
എടപ്പാള്‍  04
എടവണ്ണ  05
എടയൂര്‍  01
ഏലംകുളം 03
ഇരിമ്പിളിയം 01
കല്‍പകഞ്ചേരി 02
കണ്ണമംഗലം 03
കരുളായി 02
കീഴാറ്റൂര്‍  04
കോഡൂര്‍ 02
കൊണ്ടോട്ടി  07
കൂട്ടിലങ്ങാടി  01
കോട്ടക്കല്‍  07
കുറ്റിപ്പുറം  03
കുഴിമണ്ണ 02
മക്കരപ്പറമ്പ 05
മലപ്പുറം  21
മമ്പാട് 07
മംഗലം 02
മഞ്ചേരി  07
മാറാക്കര 03
മാറഞ്ചേരി  02
മേലാറ്റൂര്‍ 09
മൂര്‍ക്കനാട് 02
മൂത്തേടം 02
മൊറയൂര്‍ 02
നന്നംമുക്ക് 01
നിലമ്പൂര്‍  11
നിറമരുതൂര്‍ 02
പള്ളിക്കല്‍ 03
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 02
പെരിന്തല്‍മണ്ണ 09
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 03
പൊന്മള 02
പൊന്മുണ്ടം 01
പൂക്കോട്ടൂര്‍  05
പോത്തുകല്ല് 01
പുലാമന്തോള്‍  02
പുളിക്കല്‍  11
പുല്‍പ്പറ്റ 03
പുഴക്കാട്ടിരി 05
താനാളൂര്‍  02
താനൂര്‍  03
തലക്കാട് 03
തവനൂര്‍ 02
താഴേക്കോട് 03
തേഞ്ഞിപ്പലം 03
തിരുനാവായ 01
തിരുവാലി 03
തൃക്കലങ്ങോട് 02
തിരൂര്‍ 04
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി  04
വള്ളിക്കുന്ന് 01
വട്ടംകുളം  08
വാഴക്കാട് 03
വാഴയൂര്‍  02
വഴിക്കടവ്  05
വെളിയങ്കോട് 31
വേങ്ങര 01
വെട്ടത്തൂര്‍ 04
വണ്ടൂര്‍  08

Leave a Reply

Your email address will not be published. Required fields are marked *