വീണ്ടും ട്രെയിനിൽ തീപ്പിടിത്തം; ഒരു ബോഗി മുഴുവൻ കത്തി നശിച്ചു, അട്ടിമറിയെന്ന് റെയിൽവെ, പൊലീസ് അന്വേഷണം തുടങ്ങി


കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ വീണ്ടും തീപിടുത്തം. പുലർച്ചെ 1.45 നായിരുന്നു സംഭവം. തീ പടർന്നതോടെ ഒരു ബോഗി പൂർണ്ണമായും കത്തി നശിച്ചു. പിൻഭാഗത്തെ ജനറൽ കോച്ചിലാണ് തീ പടർന്ന് പിടിച്ചത്. അഗ്നിശമന വിഭാഗം എത്തി തീ അണക്കുയായിരുന്നു.
പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സൂചനയുണ്ട്. എലത്തൂരിൽ തീ പിടിച്ച അതെ ട്രെിനിൽ തന്നെയാണ് ഇത്തവണയും തീപിടിച്ചത്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷമായിരുന്നു സംഭവം. അതിനാൽ ആളപായം ഒഴിവായി സംഭവത്തിൽ അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.
കോച്ചിന്റെ ഭാഗത്തേക്ക് ഒരാൾ ക്യാനുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.