ചെട്ടിപ്പടിയിൽ റെയിൽവേ ഗേറ്റിൽ ടോറസ് ലോറിഇടിച്ചു, ക്രോസ് ബാർ ഇലക്ട്രിക് ലൈനിലേക്ക് വീണു പൊട്ടിത്തെറിച്ചു ; ഒഴിവായത് വൻ ദുരന്തം


ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടക്കുന്നതിനിടെ ചെട്ടിപ്പടിയിൽ ടോറസ് ലോറി ലെവൽ ക്രോസിൽ തട്ടി അപകടം. ഇലക്ട്രിക് ലൈനിലേക്ക് കോസ് ബാർ മറിഞ്ഞു പൊട്ടിത്തെറിയുണ്ടായി.
ഇന്ന് (വ്യാഴം) രാവിലെ 9.05 മണിയോടെ കണ്ണൂർ കോയമ്പത്തൂർ പാസഞ്ചർ കടന്നുപോകാൻ ഗേറ്റ് നടക്കുന്നതിനിടെയാണ് സംഭവം. ഉയർന്ന വൈദ്യുതി പ്രവഹിയ്ക്കുന്ന റെയിൽ ഇലക്ട്രിക് ലൈനിലേക്കാണ് ക്രോസ് ബാർ മറിഞ്ഞത്.

വൈദ്യുതി ലൈനിന് അടിയിലൂടെ ട്രെയിൻ വരാതിരുന്നതും വാഹനങ്ങൾ കൂടുതൽ എത്താത്തതും വൻ അപകടം ഒഴിവാക്കി. ഹാർബർ വർക്കിന് കല്ലിറക്കി വരുന്ന ടൊറസ് ലോറിയാണ് അപകടമുണ്ടാക്കിയത്.
സംഭവത്തെ തുടർന്ന് ഒരുമണിക്കൂറോളം കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതവും ഒരു ട്രാക്കിൽ പൂർണ്ണമായും ഗതാഗതം തടസപെട്ടു.
അശ്രദ്ധമായി ഡ്രൈവർ റെയിൽവേ ട്രാക്കിലേക്ക് കയറ്റിയതാണ് അപകടത്തിന് കാരണമായത്.