മൂന്നിയൂര്‍ കളിയാട്ട മഹോത്സവം 26 ന് ; നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ്

file

തിരൂരങ്ങാടി : വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂര്‍ കളിയാട്ടക്കാവിലെ കളിയാട്ട ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് തിരൂരങ്ങാടി പോലീസ്.
- പൊയ്ക്കുതിര സംഘങ്ങള്‍ രാത്രി എട്ടുമണിക്കുള്ളില്‍ ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കണം.
- പൊയ്ക്കുതിര സംഘങ്ങള്‍ ക്ഷേത്രത്തിലെത്തുന്നത് പൂര്‍ത്തിയായതിനു ശേഷമുള്ള ആചാരച്ചടങ്ങുകള്‍ നടത്തുന്നതിന് സൗകര്യപ്രദമായ രീതിയില്‍ സംഘങ്ങള്‍ ക്ഷേത്രത്തിലെത്തി മടങ്ങണം.
- ഡി.ജെ. സൗണ്ട് സിസ്റ്റമടക്കമുള്ള ഉയര്‍ന്ന ശബ്ദമുള്ള ഉപകരണങ്ങള്‍ പൊയ്ക്കുതിര സംഘങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശ നമായി നിരോധിച്ചിട്ടുണ്ട്.
- വാഹനങ്ങളിലെത്തുന്ന സംഘങ്ങള്‍ ദേശീയപാതയിലെ വെളിമുക്കിനു സമീപവും കൊളപ്പുറത്തിനു സമീപവും നിര്‍ത്തി കാല്‍നടയായി ക്ഷേത്രത്തിലെത്തണം.
- തടസ്സമാകുന്ന രൂപത്തില്‍ റോഡിലേക്ക് ഇറക്കി വെച്ചുള്ള തെരുവുകച്ചവടങ്ങള്‍ എവിടെയും അനുവദിക്കില്ല.
- പൊയ്ക്കുതിര സംഘങ്ങളും ദേശീയപാതയിലൂടെയുള്ള യാത്രക്കാരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു.
ഞായറാഴ്ച കളിയാട്ടക്കാവില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 400 പോലീസുകാരെ സുരക്ഷാ ചുമതലയായി നിയമിക്കും.