NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദുബായിലെത്തിയ ഭാര്യ കുട്ടിയെ ഭര്‍ത്താവിന് കൈമാറി മറ്റൊരാളുമായി കടന്നുകളഞ്ഞു, സങ്കടകടലില്‍ കോഴിക്കോട് സ്വദേശി

വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഭര്‍ത്താവിന്റെ കയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ചിട്ട് സുഹൃത്തിനൊപ്പം കടന്നു കളഞ്ഞ് ഭാര്യ. നാദാപുരം സ്വദേശി ഷെരീഫിന്റെ ഭാര്യയാണ് തന്റെ കാര്യം ഭര്‍ത്താവ് നോക്കേണ്ടന്നും കുഞ്ഞിനെ മാത്രം നോക്കിയാൽ  മതിയെന്നും പറഞ്ഞ് കടന്നു കളഞ്ഞത്. വൈകിട്ട് വന്ന് കുഞ്ഞിനെ കൊണ്ടുപൊയ് ക്കോളാമെന്ന് ഭാര്യ പറഞ്ഞുവെങ്കിലും രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ സുരക്ഷിതത്വം ഓര്‍ത്ത് താൻ കുട്ടിയെ കൊടുത്ത് വിട്ടില്ലെന്നും ഷെരീഫ് പറയുന്നു.

ഭാര്യ സുഹൃത്തിനൊപ്പം നടന്നു പോകുന്ന വീഡിയോയും ഷെരീഫിന്റെ പക്കലുണ്ട്.
രണ്ട് മാസം മുമ്പ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞത്. കൂടുതൽ സമയവും ഭാര്യ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഷെരീഫും ഭാര്യയും നാല് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ്.

ഭാര്യയും സുഹൃത്തും തമ്മിലുള്ള ബന്ധം പലരും തന്നോടും സൂചിപ്പിച്ചിരുന്നു. ഇത് അറിഞ്ഞതിന്  പിന്നാലെ നാട്ടില്‍ എത്തിയപ്പോൾ ഭാര്യയുമായും അവരുടെ സുഹൃത്തുമായും സംസാരിച്ചു. തനിക്ക് ഒരു കുഞ്ഞുള്ളതാണെന്നും ഇതില്‍ നിന്നും പിൻമാറണമെന്നും ഭാര്യയുടെ സുഹൃത്തിനോട് കാലുപിടിച്ചു അപേക്ഷിച്ചതാണെന്നും ഷെരീഫ് പറഞ്ഞു. വാണിമേല്‍ സ്വദേശിക്കൊപ്പമാണ് ഭാര്യ പോയതെന്നും ഷെരീഫ് പറയുന്നു.

ദുബായിലേക്ക് വരാൻ ഭാര്യ തന്നെയാണ് കുഞ്ഞിന് പാസ്പോര്‍ട്ട്  എടുത്തത്. കുട്ടിയുടെ പാസ്പോര്‍ട്ട് അവര്‍ തിരികെ നൽകിയില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ തിരികെ അയക്കാൻ സാധിക്കുന്നില്ലെന്നും ഷെരീഫ്  വ്യക്തമാക്കി. ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ് ഷെരീഫ് .

Leave a Reply

Your email address will not be published. Required fields are marked *