ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടി സ്വദേശിക്ക് കുത്തേറ്റു.


മലപ്പുറം : ട്രെയിൻ യാത്രക്കിടെ പരപ്പനങ്ങാടി സ്വദേശിക്ക് കുത്തേറ്റു. ചിറമംഗലം സ്വദേശി ദേവദാസൻ (46) നാണ് ഷൊർണൂരിൽ വെച്ച് കുത്തേറ്റത്. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു സംഭവം. കുത്തേറ്റയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..
വാക്കുതർക്കത്തെ തുടർന്ന് സഹയാത്രികൻ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ദേവദാസിനെ കുത്തുകയായിരുന്നു. ദേവന്റെ കണ്ണിനോട് ചേർന്നാണ് കുത്തേറ്റത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അക്രമിയെ ആർ.പി.എഫ് പിടികൂടി.
സുഹൃത്തിനൊപ്പം തൃശ്ശൂരിൽ നിന്ന് തിരൂരിലേക്ക് വരുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ കോച്ചിൽ ഉച്ചത്തിൽ അസഭ്യം വിളിച്ച് പറഞ്ഞ് ശല്യം ചെയ്തു. ഇത് തടയാൻ ശ്രമിച്ചതിനാണ് ആക്രമണം. ഇതിനിടയിൽ ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ പ്രതി കുപ്പി കൊണ്ട് മുഖത്ത് മർദിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ സ്റ്റേഷനിൽ തടഞ്ഞുവച്ചു.