17കാരി മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയില്‍; പീഡനം നേരിട്ടതായി ആരോപണം


തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരിയെ മരിച്ച നിലയില്‍. ബീമാപള്ളി സ്വദേശിനി അസ്മിയയാണ് മരിച്ചത്. ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് അസ്മിയ പഠിച്ചിരുന്നത്.
ഇന്നലെ ഇതേ മതപഠന കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്മിയയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി.
മതപഠന കേന്ദ്ര അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം.
കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി മതപഠന കേന്ദ്രത്തിനെതിരെ പരാതി അറിയിച്ചത്. ഇന്നലെ 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു.
ഒന്നര മണിക്കൂറിനുളളില്‍ മതപഠന കേന്ദ്രത്തില്‍ എത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്. അസ്വഭാവിക മരത്തിന് കേസ് എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.