മന്ത്രി വി അബ്ദുറഹ്മാന്‍ സിപിഎം അംഗത്വം സ്വീകരിച്ചു


താനൂര്‍ എംഎല്‍എയും കായിക വകുപ്പ് മന്ത്രിയുനായ വി അബ്ദുറഹ്മാന്‍ സിപിഎം അംഗത്വം സ്വീകരിച്ചു. അബ്ദുറഹ്മാനെ തിരൂര്‍ ഏരിയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2014ല്‍ കോണ്‍ഗ്രസ് വിട്ട അബ്ദുറഹ്മാന്‍ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ നിന്നാണ് തിരെഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. നേരത്തെ കെപിസിസി നിര്‍വാഹക സമിതി അംഗവും തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്നു.
പാര്‍ട്ടി മാറി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അബ്ദുറഹ്മാന്‍ സിപിഎം അംഗത്വം സ്വീകരിക്കുന്നത്.
2016 ലാണ് ആദ്യം താനുരില്‍ നിന്ന് അദ്ദേഹം എം എല്‍ എ ആയത്. പിന്നീട് 2021 ലും അവിടെ നിന്ന് ജയിച്ച് രണ്ടാം പിണറായി മന്ത്രി സഭയില്‍ മന്ത്രിയായി.
നേരത്തെ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന ടി.കെ. ഹംസയും കെ.പി അനില്‍കുമാറും പാര്‍ട്ടി അംഗത്വം സ്വീകരിച്ചവരാണ്.