സെക്രട്ടേറിയറ്റില്‍ മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപം തീപിടുത്തം; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തിനശിച്ചു


സെക്രട്ടേറിയറ്റില്‍ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം തീപിടുത്തം. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. മിനിറ്റുകള്‍ക്കകം അഗ്‌നിശമന സേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു.
എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നോ ഫയലുകള്‍ കത്തിനശിച്ചതായോ വ്യക്തത ലഭിച്ചിട്ടില്ല. ജില്ല കലക്ടര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. തീപിടുത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണോയെന്ന് പരിശോധിക്കുന്നുണ്ട്.