പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തേണ്ട കാര്യമില്ലന്ന് കേരളം


പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തേണ്ട കാര്യമില്ലന്ന് കേരളം. സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച നിയമഭേദഗതിക്കെതിരെയാണ് കേരളം കത്തു നല്‍കിയത്. നിയമഭേദഗതിയില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനിതാ കമ്മീഷന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
പതിനെട്ടു വയസ്സായാല്‍ പെണ്‍കുട്ടിക്ക് വോട്ടു ചെയ്യാനാകുമെങ്കില്‍ വിവാഹ ം കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് കേരളത്തിന്റെ അഭിപ്രായം. പോക്‌സോ നിയമത്തില്‍ ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവര്‍ക്ക് തടസമില്ലെന്നതും കേരളം അയച്ച കത്തില്‍ ചൂണ്ടികാണിക്കുന്നു.
2021 ഡിസംബറിലാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ വിവാഹപ്രായം 21 ആക്കാനുള്ള ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്.