ചികില്‍സക്കായി കേരളത്തിലേക്ക് പോകണമെന്ന് അബ്ദുള്‍ നാസര്‍ മദനി


ആയുര്‍വേദ ചികല്‍സക്കായി കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രിം കോടതിയില്‍. ഇതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാണ് മദനി സുപ്രിം കോടതിയോട് അഭ്യര്‍്തഥിച്ചിരിക്കുന്നത്. അപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും.
സുപ്രിം കോടതിയില്‍ ചീഫ് ജസ്റ്റിന്റെ ബഞ്ചില്‍ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹര്‍ജിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു ഇതേ തുടര്‍ന്നാണ് വെളളിയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കിയത് . ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടെന്നും മദനി തന്റെ അപേക്ഷയില്‍ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുര്‍വേദ ചികിത്സ തേടുന്നത്. തന്റെ പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാന്‍ അവസരം നല്‍കണം.
വിചാരണപൂര്‍ത്തിയാകുന്നത് വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും മദനി നല്‍കിയ അപേക്ഷയിലുണ്ട്. ബെംഗുളൂരുവില്‍ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണമെന്നും വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കുന്നു