പരപ്പനങ്ങാടിയിൽ എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിൽ


പരപ്പനങ്ങാടി : റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി യുവാവ് പോലീസിന്റെ പിടിയിലായി.
വേങ്ങര ചേറൂർ സ്വദേശി ആലുങ്ങൽ വീട്ടിൽ അബ്ദുൽ ഗഫൂർ (21) നെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ജയദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ മുജീബ് റഹ്മാൻ, താനൂർ ഡി,വൈ,എസ്.പി. വി വി ബെന്നിയുടെ കീഴിലുള്ള ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ മുൻവശത്ത് നിന്ന് ഇയാളെ പിടികൂടിയത്.
ഇയാൾക്ക് എം.ഡി.എം.എ. ലഭിച്ചതുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. ഏഴ് ഗ്രാം എം.ഡി.എം.എ ആണ് ഇയാളുടെ കയ്യിൽ നിന്നും പോലീസ് പിടികൂടിയത്.