കടലുണ്ടി പുഴയിൽ യുവാവ് ഒഴുക്കിൽപെട്ടു മരിച്ചു.


തിരൂരങ്ങാടി : കടലുണ്ടി പുഴയിൽ യുവാവ്ഒഴുക്കിൽപെട്ടു മരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്ദുറസാക്കിന്റെ മകൻ സമീറാണ് (20) മരിച്ചത്.
വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ ഉച്ചക്ക് ഒരു മണിയോടെയാണ്സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.
ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മാതാവ്: മൈമൂന