ന്യൂകട്ട് പുഴയോര ശുചീകരണവും വിനോദ സഞ്ചാരികൾക്കുള്ള ഊഞ്ഞാൽ സ്ഥാപിക്കലും ; മാതൃകയായി വിദ്യാർഥികൾ


പരപ്പനങ്ങാടി: പാലത്തിങ്ങൽ എ.എം.യു.പി സ്കൂളിലെ ഹരിതകർമ്മസേന യൂണിറ്റും സ്കൗട്ട് ആൻഡ് ഗൈഡ്സും കീരനല്ലൂർ സിൻസിയർ ആർട്സ് ആൻഡ് സ്പോട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ന്യൂകട്ട് പുഴയോര ശുചീകരണവും വിനോദ സഞ്ചാരികൾക്കുള്ള ഊഞ്ഞാൽ സ്ഥാപിക്കലും പി.എം.ഇ.എസ്. പ്രസിഡൻ്റ് താപ്പി അബ്ദുള്ളക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.

സിൻസിയർ ക്ലബ്ബ് അംഗങ്ങളും അധ്യാപകരും ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. ന്യൂകട്ട് പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. പുഴയോരത്തെ തണൽ മരങ്ങളിൽ ഊഞ്ഞാലുകൾ സ്ഥാപിച്ചു. പ്രഥമാധ്യാപിക സൗദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ സിൻസിയർ ക്ലബ്ബ് പ്രസിഡൻ്റ് പി.വി.അഫ്സൽ, പി.ടി.എ.പ്രസിഡൻ്റ് കോയ പിലാശ്ശേരി, അധ്യാപകരായ സി.പി. മുഹമ്മദ് റാഫിഖ്, എം.വി. മുഹമ്മദ് നസീർ പി.വി.റനീസ്, സുജാത, റാനിയ, ക്ലബ്ബ് അംഗങ്ങളായ സി.കെ.അസ്കർ ആബിദ്, ഹാരിസ് പാലത്തിങ്ങൽ, നാസർ കളത്തിൽ, പി.വി. അനീസ്, സി. യൂസുഫ്, അബൂത്വാഹിർ, പി.വി. സൈതലവി, അബ്ദുൽ ജലീൽ, പ്രഭി എന്നിവർ നേതൃത്വം നൽകി. സിൻസിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഭക്ഷണവും പാനീയങ്ങളും നൽകി.